മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പതിനഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി.
പടിഞ്ഞാറ്റുമുറി കൂത്രാടന്‍ നസീര്‍ അഹമ്മദിന്റെ പള്ളിക്കലിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബം വിദേശത്താണുള്ളത്. വീട് വൃത്തിയാക്കാനെത്തിയ ആളാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കൾ എത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം മോഷണം പോയ വിവരം അറിഞ്ഞത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.