തളിപ്പറമ്പ് : ഏഴാംമൈലി വീട് പൊളിക്കുന്നതിനിടെ കൈവിരലിൽ മോതിരം കുടുങ്ങി . പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അബ്ബാസ് മാടാലൻ കൂളിച്ചാൽ(48) എന്നയാളുടെ മോതിരം ഇട്ട കൈവിരളിൽ ചുറ്റിക കൊണ്ട് അടിയേൽക്കുകയും മോതിരം ചളുങ്ങി കുടുങ്ങി പോകുകയുമായിരുന്നു.
സ്വകാര്യ വാഹനത്തിൽ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിൽ എത്തുകയും ചളുങ്ങി പോയ മോതിരം മുറിച്ച് കൊടുത്ത് പരിക്കുള്ള തിനാൽ ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ വർഷത്തെ 15 ആമത്തെ മോതിരമാണ് അഗ്നി രക്ഷാ സേന ഇന്നലെ മുറിച്ച് കൊടുത്തത്.