Monday, February 16, 2026
Homeകേരളംനിപ: അതി ജാഗ്രതയിൽ ആരോഗ്യ വകുപ്പ്; കണ്ണൂരും, കോഴിക്കോടുമുൾപ്പടെ അഞ്ച് ജില്ലകൾ ഹോട്ട്സ്‌പോട്ട്.

നിപ: അതി ജാഗ്രതയിൽ ആരോഗ്യ വകുപ്പ്; കണ്ണൂരും, കോഴിക്കോടുമുൾപ്പടെ അഞ്ച് ജില്ലകൾ ഹോട്ട്സ്‌പോട്ട്.

കണ്ണൂർ : നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാ നൊരുങ്ങി ആരോഗ്യവകുപ്പ്.
കോഴിക്കോട്ടെ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചാണ് പുതിയ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നത്. ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകളിൽ അതിജാഗ്രത പുലർത്താനാണ് നിർദ്ദേശം. മുൻപ് മനുഷ്യരിലോ പഴംതീനി വവ്വാലു കളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ.

പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തിൽ നിർണായകം. എന്നാൽ ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാ കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തിപ്പെടു ത്തുന്നത്. ഈയിടെ നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വയനാട്ടിലെ മാനന്തവാടിയിൽ നടത്തിയ പഠനത്തിൽ പഴംതീനി വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടത്തിയിരുന്നു.

തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗവുമായെത്തുന്ന ഏതു രോഗിയിലും നിപ സാന്നിധ്യമുണ്ടോ എന്ന പരിശോധനയും നടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി കളിലെത്തുന്നവർക്കെല്ലാം ഇതു ബാധകമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com