തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പുമായി പോലീസ്.
പ്രതി അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫാനെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി പിതൃമാതാവ് സല്‍മാ ബീവി, അനുജന്‍ അഫ്‌സാന്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഫാനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ എല്ലാവരില്‍ നിന്നും മൊഴിയെടുത്ത ശേഷം ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് നീക്കം. കൊലപാതകങ്ങള്‍ക്ക് പിന്നാലെ അഫാന്‍ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളെ മറികടന്ന് അഫാനെ ജനറല്‍ മെഡിസിന്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
അഫാന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു എന്ന റിപ്പോര്‍ട്ടുകളും മെഡിക്കല്‍ ബോര്‍ഡ് തള്ളി. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അഞ്ച് കൊലപാതകങ്ങളാണ് അഫാന്‍ ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.