Thursday, May 21, 2026
Homeകേരളംകണ്ണൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതി അറസ്റ്റിൽ.

കണ്ണൂർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതി അറസ്റ്റിൽ.

കാസർഗോഡ് : ഉപ്പളയിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. പത്വാടി സ്വദേശി സവാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ലഹരി കടത്ത്, മോഷണമടക്കം നാല് കേസുകളിൽ ഇയാൾ പ്രതിയാണ്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ചെവ്വാഴ്ച രാത്രിയാണ് സുഹൃത്തായ സുരേഷിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഉപ്പള ടൗണിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു പയ്യന്നൂർ സ്വദേശിയായ സുരേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com