മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ രാത്രികാല പോസ്റ്റ്‌മോർട്ടം ഹൈക്കോടതി തടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ഒരു മാസത്തേക്കാണ് നടപടി.രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള അസൗകര്യം, അധികജോലി മാനസിക സമ്മര്‍ദം, നിയമപ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഡോക്ടർമാർ നല്‍കിയ ഹരജിയിലാണ് ഇടക്കാല വിധി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ആരോഗ്യവകുപ്പിന്റെ വിശദീകരണം തേടി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ഡോക്ടര്‍മാരെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ബന്ധിക്കരുതെന്ന് നിര്‍ദേശിച്ചു. അടുത്തിടെയാണ് മഞ്ചേരിയില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയത്.ഹരജി ഫെബ്രുവരി മൂന്നിന് വീണ്ടും കോടതി പരിഗണിക്കും. വിഷയത്തിൽ ആരോഗ്യ വകുപ്പിന് നോട്ടിസ് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.