Thursday, December 4, 2025
Homeകേരളംപി.വി അൻവർ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരിൽ കാണും.

പി.വി അൻവർ പാണക്കാട്ടേക്ക്; യുഡിഎഫ് നേതാക്കളെ നേരിൽ കാണും.

മലപ്പുറം: ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസിൽ ജയിൽമോചിതനായതിനു പിന്നാലെ യുഡിഎഫ് നേതാക്കളെ നേരിൽകാണാൻ പി.വി അൻവർ എംഎൽഎ.

മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അൻവറിനെ സ്വാഗതം ചെയ്ത് യുവ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ലീഗ് നേതാക്കളെ കാണാൻ പാണക്കാട്ടേക്കു പോകുമെന്നാണു വിവരം. സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അൻവറിനെ മുന്നണിയിലെടുക്കാൻ ലീഗിന്റെ നേതൃത്വത്തിൽ സമ്മർദ്ദം തുടരുന്നതിനിടെയാണു പുതിയ നീക്കം.

വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് പി.വി അൻവറിനെ ഒതായിയിലെ വീട്ടിൽനിന്ന് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. രാത്രി ഒരു മണിയോടെ അൻവറിനെ തവനൂർ സെൻട്രൽ ജയിലിലടക്കുകയും ചെയ്തു.
ഇന്നലെ നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അറസ്റ്റിലായി 24 മണിക്കൂറിനകം ജയിൽമോചിതനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com