ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇന്ന്. ഇന്നു പുലര്‍ച്ചെ ശ്രീകോവിലില്‍നിന്നു കൊടിവിളക്കിലേക്ക് ദീപം പകരുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. വിവിധ ദേശങ്ങളില്‍നിന്നു ഭക്തര്‍ ഇന്നലെത്തന്നെ എത്തിത്തുടങ്ങി.
കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ദീപം എത്തിക്കും. തുടര്‍ന്നു മേല്‍ശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകരും. ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു മൂലബിംബം എത്തിക്കും.