കണ്ണൂര്‍: ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി.പൊലീസ് അമിതമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ചാണ് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്ക്.
ഇന്നത്തേത് സൂചനാ പണിമുടക്കാണെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.