കണ്ണൂർ: പറമ്പിൽ പണിയെടുക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് നിരവധി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.
ഒരാളുടെ പരിക്ക് സാരമുള്ളതാണ്. പാനൂരിനടുത്ത് കല്ലുവളപ്പ് പൂവത്തിൻകീഴിലാണ് സംഭവം.
കൂട്ടമായെത്തിയ കടന്നലുകളുടെ ആക്രമണത്തിൽ പറമ്പിലുണ്ടായിരുന്ന 26 തൊഴിലുറപ്പ് തൊഴിലാളികൾക്കും കുത്തേറ്റു.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഗുരുതരപരിക്ക് പറ്റിയ ആനക്കുഴി പറമ്പത്ത് സരോജിനിയെ (68) തലശ്ശേരി ജനറൽ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കൂന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ. ലത, സെക്രട്ടറി, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി.