Thursday, May 14, 2026
Homeകേരളംനവജാത ശിശുവിൻ്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണം; ഐ.എം.എ.

നവജാത ശിശുവിൻ്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണം; ഐ.എം.എ.

ആലപ്പുഴ: നവജാത ശിശുവിൻ്റെ അംഗവൈകല്യത്തെ തുർടന്നുണ്ടായ സംഭവങ്ങളിൽ വിദഗ്ധ ഡോക്ടർ മാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കുട്ടിയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കണമെന്നും, കുടുംബത്തിന്റെ വിഷമത്തിൽ പങ്ക് ചേരുന്നതായും ഐ എം എ ഭാരവാഹികൾ പറഞ്ഞു.

ഗർഭസ്ഥ ശിശുവിന്റെ എല്ലാ വൈകല്യങ്ങളും അൾട്രാ സൗണ്ട് സ്കാനിംഗിൽ കണ്ടുപിടിക്കുന്നതിനു പരിമിതികൾ ഉണ്ട്.. അമേരിക്കൻ ഒബ്സ്ട്രീറ്റിക് സോണോളജിസ്റ് അസോസിയേഷന്റെ പഠനങ്ങൾ പോലും സൂചിപ്പിക്കുന്നത് ഏകദേശം 70 ശതമാനത്തോളം വൈകല്യങ്ങൾ മാത്രമേ കുട്ടി ജനിക്കുന്നതിനു മുൻപ് കണ്ടെത്താൻ സാധിക്കൂ… ഗർഭപാത്രത്തിലെ ഫ്ലൂയിഡ്ന്റെ കൂടിയ അളവ്, സ്കാനിങ് വീണ്ടും ദുഷ്കരമാക്കുകയും, വൈകല്യങ്ങൾ കണ്ടെത്താനുള്ള സാദ്ധ്യതകൾ കുറയുകയും ചെയ്യും..

വസ്തുതകൾ ഇതായിരിക്കെ, ആരോഗ്യമേഖലയെയും ഡോക്ടർ മാരെയും സ്കാനിങ് പോലുള്ള നൂതന ചികിത്സാ സങ്കേതങ്ങളെയും കുറ്റപ്പെടുത്തുന്നത്, പൊതുജനങ്ങളിൽ ആധുനിക വൈദ്യ ശാസ്ത്രത്തോടുള്ള വിശ്വാസം കുറയ്ക്കും…

ഡോക്ടർ രോഗീ ബന്ധം ശിഥിലമാകാനും, വ്യാജ ചികിത്സകളെ സജീവമാക്കാനും ഇത്തരം കുപ്രചാരണങ്ങൾ കാരണമാകും…
സർക്കാർ ആശുപത്രികളിൽ 3ഡി, 4ഡി ഫീറ്റൽ സ്കാനിങ് മെഷീനുകൾ സ്ഥാപിക്കുകയും, ഡോക്ടർ മാർക്കു വിദഗ്ധ പരിശീലനം നൽകുകയും, ഫീറ്റൽ മെഡിസിനിൽ സ്പെഷ്യൽയ്‌സ് ചെയ്ത ഡോക്ടർമാരെ നിയമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇതുപോലെ ഉള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ കഴിയു പ്രശ്നത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കാതെ, വൈകാരികമായുള്ള മാധ്യമങ്ങളുടെ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നതായി ഐ എം എ ആലപ്പുഴ പ്രസിഡന്റ്‌ ഡോ, അരുൺ എൻ, സെക്രട്ടറി ഡോ. ദീപ കെ പി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com