Sunday, December 8, 2024
Homeകേരളംഇനി കാട്ടിൽ കയറിയാൽ നാട്ടിലെ ശീലക്കേട് പറ്റില്ല; വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 25,000 രൂപവരെ പിഴ.

ഇനി കാട്ടിൽ കയറിയാൽ നാട്ടിലെ ശീലക്കേട് പറ്റില്ല; വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 25,000 രൂപവരെ പിഴ.

വനവുമായി ബന്ധപ്പെട്ട കുറ്റക്യത്യങ്ങൾക്കുളള പിഴ പത്തിരട്ടി വരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. 1961 ലെ കേരള വനം നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിൻ്റെ അടിസ്ഥാനത്തിലാണ് നിയമനിർമാണം നടത്തുക.

വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുക, മണൽവാരുക, വേലികൾക്കും കൈയ്യാലകൾക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടക വസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക, വന്യമ്യഗങ്ങൾക്ക് ഭക്ഷണം നൽകുക, ശല്യപ്പെടുത്തുക, വനത്തിലെ പുഴകളിൽ നിന്ന് മീൻപിടിക്കുക എന്നീവയും കുറ്റക്യത്യങ്ങളാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുക.

ഒന്നുമുതൽ അഞ്ചുവർഷംവരെ തടവും 5000 മുതൽ 25000 രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്ന ശിക്ഷ. വനത്തിൽവെച്ച് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥകളിലും മാറ്റം വരും. വാച്ചർമാർക്കുവരെ അറസ്റ്റിന് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിൽ കുറയാത്തവർക്കുമാത്രം ഇതിന് അധികാരം നൽകുന്നതാണ് ഭേദഗതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments