Thursday, May 21, 2026
Homeകേരളംകുഴഞ്ഞു വീണ് മരിച്ചത് 3 യുവാക്കൾ; ആശങ്കയോടെ പാനൂർ നിവാസികൾ; ശാസ്ത്രീയമായ പഠനം വേണമെന്ന...

കുഴഞ്ഞു വീണ് മരിച്ചത് 3 യുവാക്കൾ; ആശങ്കയോടെ പാനൂർ നിവാസികൾ; ശാസ്ത്രീയമായ പഠനം വേണമെന്ന ആവശ്യം ശക്തമാക്കുന്നു.

രണ്ടു ദിവസത്തിനിടെ പാനൂരിന് നഷ്ടമായത് മൂന്ന് യുവാക്കളെ. പാനൂരിനടുത്ത കടവത്തൂർ ടൗണിലെ ഫാന്റസി ഓഡിയൊ വീഡിയൊ ഷോപ്പുടമയും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ സി.എൻ ശ്രീജിത്ത് തിങ്കളാഴ്ച രാവിലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. കടവത്തൂരിലെ ഷോപ്പിൽ കുഴഞ്ഞു വീണ ശ്രീജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊട്ടടുത്ത ദിവസം രാവിലെയാണ് പാനൂർ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം ചെറുകുന്നൻ്റവിട ഷൈജു കുഴഞ്ഞുവീണ് മരിച്ചത്.കുഴഞ്ഞു വീണ ഷൈജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് കിഴക്കെ ചമ്പാട് ചാലിൽ പറമ്പത്ത് കൃഷ്‌ണാമൃതത്തിൽ മജേഷ് (ലാലു) വീടിന് സമീപം കുഴഞ്ഞു വീണത്. രാവിലെ താഴെ ചമ്പാട് ഡോക്ടറെ കാണിച്ച് മടങ്ങിയ ശേഷം പിന്നീട് വീടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് ഭാര്യ. ത്രിജൽ, മിതാഷ് എന്നിവർ മക്കളാണ്. സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ നടക്കും. കോവിഡിന് ശേഷമാണ് യുവാക്കളിൽ കുഴഞ്ഞുവീണുള്ള മരണം കൂടുതലായത്. എന്നാൽ ഇതു സംബന്ധിച്ച് ശാസ്ത്രിയ പഠനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com