Thursday, May 14, 2026
Homeകേരളംസ്ലാബിലെ ദ്വാരത്തിലൂടെ കിണറ്റിലേക്കു വീണ ഭിന്നശേഷിക്കാരനായ എട്ടു വയസ്സുകാരൻ മരിച്ചു.

സ്ലാബിലെ ദ്വാരത്തിലൂടെ കിണറ്റിലേക്കു വീണ ഭിന്നശേഷിക്കാരനായ എട്ടു വയസ്സുകാരൻ മരിച്ചു.

സ്ലാബിലെ ദ്വാരത്തിലൂടെ കിണറ്റിലേക്കു വീണ ഭിന്നശേഷിക്കാരനായ എട്ടു വയസ്സുകാരൻ മരിച്ചു. പുതുനഗരം ഐസാം സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിയശേഷം ഭക്ഷണം കഴിക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. കുട്ടിയെ
കാണാത്തതിനെത്തുടർന്ന് തിരച്ചിൽ നടത്തിയ വീട്ടുകാർ തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത, കോൺക്രീറ്റ് സ്ലാബിട്ടു മൂടിയ, കിണറിന്റെ മുകൾ ഭാഗത്ത് മിക്സചർ ചിതറിക്കിടക്കുന്നത് കണ്ടു. സ്ലാബിന്റെ ദ്വാരത്തിലൂടെ വീണിരിക്കാമെന്ന നിഗമനത്തിൽ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

അഗ്നിരക്ഷാസേന മണ്ണുമാന്തിയന്ത്രമുപയോഗിച്ചു സ്ലാബ് തകർത്ത് കിണർ പരിശോധിച്ചു. മിക്സ്‌ചർ കഴിക്കാനുപയോഗിച്ച പാത്രം പൊങ്ങിക്കിടക്കുന്നതു കണ്ടതോടെ കുട്ടി ഉള്ളിലുണ്ടാകുമെന്ന് ഉറപ്പിച്ചു. പാലക്കാട്ടുനിന്നും ചിറ്റൂരിൽനിന്നും എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ കിണറ്റിലിറങ്ങി.

കുട്ടിയെ കിണറിനു പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന്, മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുതുനഗരം പോലീസിൻ്റെ നടപടികൾക്കുശേഷം വ്യാഴാഴ്ച പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com