Sunday, December 8, 2024
Homeകേരളംകട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ദേഹത്ത് പെട്രോളൊഴിച്ച് വ്യാപാരിയുടെ ആത്മഹത്യാഭീഷണി.

കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ദേഹത്ത് പെട്രോളൊഴിച്ച് വ്യാപാരിയുടെ ആത്മഹത്യാഭീഷണി.

പത്തനംതിട്ട: കവിയൂര്‍ ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളില്‍ വ്യാപാരിയുടെ ആത്മഹത്യാഭീഷണി.
സ്‌റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉത്തമന്‍ കടയ്ക്കുള്ളില്‍ കയറി ദേഹത്ത് പെട്രോളൊഴിച്ച് കടയടച്ച് ഇരിക്കുകയായിരുന്നു.

കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. ഉത്തമന്റെ സഹോദരന്റെ മകനാണ് കടയുടമ. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ഉത്തമന്‍ കടയ്ക്കുള്ളില്‍ കയറിയിരുന്നത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാല് മണിക്കൂറോളം നീണ്ട അനുനയത്തിന് ശേഷമാണ് ഉത്തമന്‍ പുറത്തിറങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments