Sunday, October 13, 2024
Homeകേരളം'ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്, കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല - കെടി ജലീൽ.

‘ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്, കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല – കെടി ജലീൽ.

മലപ്പുറം: കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ് . അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍.കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

‘കോടിയേരിയുടെ സ്മരണകള്‍ക്ക് മരണമില്ല. കോടിയേരിയില്ലാത്ത ഒരു വര്‍ഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാന്‍ എല്ലാവര്‍ക്കും കഴിയും.തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടത്.

നാളെ പ്രകാശിതമാകുന്ന ‘സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് രണ്ടുപേര്‍ക്കാണ്.എന്നെ ഞാനെന്ന രാഷ്ട്രീയക്കാരനായി രൂപപ്പെടുത്തിയ കൊരമ്പയില്‍ അഹമ്മദാജിക്കും ഇടതുചേരിയില്‍ എനിക്ക് ഈര്‍ജ്ജം പകര്‍ന്ന കോടിയേരി ബാലകൃഷ്ണനുമാണ്.
ആ സമന്വയം തീര്‍ത്തും യാദൃശ്ചികമാണ്. സഖാവെ, ലാല്‍സലാം’, എന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments