Saturday, November 9, 2024
Homeകേരളംരഹസ്യവിവരത്തെ തുടർന്ന് പരിശോധന; വയനാട്ടിൽ നാടൻ തോക്കുമായി മൂന്ന് പേർ പിടിയിൽ.

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; വയനാട്ടിൽ നാടൻ തോക്കുമായി മൂന്ന് പേർ പിടിയിൽ.

വയനാട് : വയനാട്ടിൽ നാടൻ തോക്കുമായി മൂന്ന് പേർ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് വാളാരംകുന്ന് ക്വയറ്റുപാറ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കുമായി മൂന്ന് പേർ പിടിയിലായത്.

മംഗലശ്ശേരി രാമചന്ദ്രൻ (39), മാടതുംകുനി ചന്ദ്രൻ (49), മാടതുംകുനി ബാലകൃഷ് ണൻ(34) എന്നിവരെയാണ് മാനന്തവാടി ഫോറസ്റ്റ് റെയിഞ്ചർ റോസ് മേരി ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രി പിടികൂടിയത്.

വെള്ളമുണ്ട സെക്ഷൻ ഫോ റസ്റ്റ് ഓഫീസർ കെ കെ സുരേന്ദ്രൻ, ബി എഫ് ഒ മാരായ മനോജ് ,അഖിൽ, കെ സി സ്റ്റീഫൻ, ബാബു കൊക്കാല, അച്ചപ്പൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments