Sunday, October 13, 2024
Homeകേരളം‘അൻവറിന് പിന്നിൽ അൻവർ മാത്രം, സിപിഐഎം ഇല്ല; അന്വേഷണം അട്ടിമറിക്കാനാകില്ല’; എംവി ​ഗോവിന്ദൻ.

‘അൻവറിന് പിന്നിൽ അൻവർ മാത്രം, സിപിഐഎം ഇല്ല; അന്വേഷണം അട്ടിമറിക്കാനാകില്ല’; എംവി ​ഗോവിന്ദൻ.

പിവി അൻവറിന് പിന്നിൽ സിപിഐഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിഎംവി ​ഗോവിന്ദൻ. എഡിജിപിക്കെതിരായി പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പാർട്ടി പിന്തുണ ഇല്ലെന്ന് വ്യക്തമാക്കുകയാണ് എംവി ഗോവിന്ദൻ. അൻവറിന് പിന്നിൽ അൻവർ മത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. കോൺ​ഗ്രസിനെയും എംവി ​ഗോവിന്ദൻ വിമർശിച്ച. ബിജെപിയുമായി ബന്ധം കോൺ​ഗ്രസിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎയും എംപിയെ യും ബിജെപിക്ക് നൽകിയത് കേരളത്തിൽ കോൺഗ്രസാണെന്ന് എംവി ​​ഗോവിന്ദൻ വിമർശിച്ചു.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്ന് എംവി ​ഗോവിന്ദൻ പറ‍ഞ്ഞു. കേരളത്തിലെ മുതിർന്ന കോൺഗ്രസ് എംപി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ്സ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് ബിജെപി. കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെ ആണ് റിപ്പോർട്ട് പുറത്ത് വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments