Thursday, March 5, 2026
Homeകേരളംമുകേഷ് പദവികൾ ഒഴിയണമെന്ന് നടി ​ഗായത്രി വർഷ.

മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ​ഗായത്രി വർഷ.

മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ​ഗായത്രി വർഷ. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മുകേഷ് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് അവർ അഭിപ്രായപ്പെട്ടു.

അധികാര സ്ഥാനത്ത് ഇരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കപ്പെടുമെന്നും ഗായത്രി വർഷ പറഞ്ഞു. ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ​ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു. മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല.

അക്കാദമി ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണ്. അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം. എംഎൽഎ ഒരു ജനപ്രതിനിധിയാണ്.

അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആ​ഗ്രഹവുമെന്നും ​ഗായത്രി പറഞ്ഞു.

അന്വേഷണത്തെ നേരിടുമ്പോൾ അന്വേഷണത്തെ സ്വാധീനിക്കുന്ന പദവിയിൽ ഉണ്ടാവരുതെന്നാണ് അഭിപ്രായമെന്നും ​ഗായത്രി വർഷ പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com