Saturday, October 12, 2024
Homeകേരളംക​ന​ത്ത ചൂ​ടും ഇ​ട​വി​ട്ട് മ​ഴ​യും; പ​ക​ർ​ച്ച​വ്യാ​ധി ഒ​ഴി​യാ​തെ പാലക്കാട് ജി​ല്ല.

ക​ന​ത്ത ചൂ​ടും ഇ​ട​വി​ട്ട് മ​ഴ​യും; പ​ക​ർ​ച്ച​വ്യാ​ധി ഒ​ഴി​യാ​തെ പാലക്കാട് ജി​ല്ല.

പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ചൂ​ടും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ആ​ഗ​സ്റ്റ് 16 വ​രെ 13,676 പേ​ർ പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 304 പേ​ർ കി​ട​ത്തി ചി​കി​ത്സ ന​ട​ത്തി. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ 291 പേ​രി​ൽ 44 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 14 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു.

ര​ണ്ടു​പേ​ർ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ചു. ഇ​ത്ര​യും ദി​വ​സ​ത്തി​നി​ടെ 142 പേ​രാ​ണ് ചി​ക്ക​ൻ​പോ​ക്സി​ന് ചി​കി​ത്സ തേ​ടി​യ​ത്. 40 പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ, 24 ​പേ​ർ​ക്ക് എ​ച്ച്-1 എ​ൻ-1, ര​ണ്ട് പേ​ർ​ക്ക് ചെ​ള്ളു​പ​നി എ​ന്നി​ങ്ങ​നെ​യും സ്ഥി​രീ​ക​രി​ച്ചു. 2689 പേ​ർ വ​യ​റി​ള​ക്കം ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ നാ​ലു പേ​ർ​ക്ക് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. ഡെ​ങ്കി​പ്പ​നി, ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​എ​ച്ച്-1 എ​ൻ-1 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ മ​ഴ ഇ​ല്ലെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആ​ഗ​സ്റ്റി​ൽ ഇ​തു​വ​രെ 1682 പേ​ർ​ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.263 പേ​ർ​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 17 പേ​ർ മ​രി​ച്ചു. ഹെ​പ്പ​റ്റൈ​റ്റി​സ്-​എ മൂ​ലം അ​ഞ്ചു പേ​ർ മ​രി​ച്ച​പ്പോ​ൾ എ​ച്ച്-1 എ​ൻ-1 ബാ​ധി​ച്ച് ഒ​ൻ​പ​ത് പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​യാ​യി ചെ​ള്ളു​പ​നി​യും പ​ട​രു​ന്നു​ണ്ട്. 61 പേ​രാ​ണ് ഇ​തു​വ​രെ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​നു​പു​റ​മേ 3138 പേ​ർ​ക്ക് മു​ണ്ടി​നീ​രും സ്ഥി​രീ​ക​രി​ച്ചു. 1,62,642 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments