Wednesday, September 18, 2024
Homeകേരളംഅര്‍ജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു.

അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവില്‍ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്‍ ദാസാണ് പരാതി നല്‍കിയത്.

അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോർട്ട്‌ നല്‍കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്‍കി. ചാനല്‍ ഉടമക്ക് നാളെ നോട്ടീസ് നല്‍കും.

അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പോക്സോ വകുപ്പിന്റെ പരിധിയില്‍ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയില്‍ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതില്‍ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments