Saturday, September 21, 2024
Homeകേരളംഎൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടി; ബി.ജെ.പിക്ക് സീറ്റ് കിട്ടിയത് അപകടം -എം.വി. ഗോവിന്ദൻ.

എൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടി; ബി.ജെ.പിക്ക് സീറ്റ് കിട്ടിയത് അപകടം -എം.വി. ഗോവിന്ദൻ.

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ടത് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ​തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ സംബന്ധിച്ച് എൽ.ഡി.എഫ് യോഗത്തിലെ വിലയിരുത്തലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളു​ടെ മനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. ക്ഷേമപെൻഷൻ മുടങ്ങിയതും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയും തിരിച്ചടിയായി.

ബി.ജെ.പിക്ക് ഇക്കുറി ​കേരളത്തിൽ സീറ്റ് നേടിയത് അത്യന്തം അപകടകരമാണ്. സി.പി.എമ്മിന് 2019 പോലെ ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ജാതി സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴടങ്ങി.മതനിരപേക്ഷതക്ക് പകരം ജാതിബോധവും വർഗീയത ധ്രുവീകരമുണ്ടാക്കി. ഈഴവരിലെ ഒരു വിഭാഗം വർഗീയതയിലേക്ക് നീങ്ങുകയാണെന്നും അവർ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.എസ്.എൻ.ഡി.പിയുടെ പേരെടുത്തു പറഞ്ഞായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. എല്ലാ രാഷ്ടീയപാർട്ടിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന എസ്.എൻ.ഡി.പി വിഭാഗം ബി.ജെ.പിയുടെ വർഗീയതയിലേക്ക് നീങ്ങുന്നതും കണ്ടു. ക്രൈസ്തവരിൽ ഒരു വിഭാഗം ബി.ജെ.പിയെ അനുകൂലിച്ചു.ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ വരെ നേരിട്ടിറങ്ങി.

കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന പ്രചാരണവും എൽ.ഡി.എഫിന് തിരിച്ചടിയായി. ന്യൂനപക്ഷവിഭാഗങ്ങളെ ഇത് കാര്യമായി ബാധിച്ചു. ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി​​.ഐയും ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചു.യു.ഡി.എഫിനൊപ്പം മുന്നണിയായി ഈ സംഘടനകൾ നിലകൊണ്ടുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കുണ്ടായ എല്ലാ തെറ്റിദ്ധാരണകളും തിരുത്തുമെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments