Sunday, June 14, 2026
Homeകേരളംരണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കാസർഗോഡ്:-  രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം വിപണന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടുത്തമാസം 30 വരെ വാര്‍ഷികാഘോഷങ്ങള്‍ നീണ്ടു നില്‍ക്കും.

എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് എൽഡിഎഫ് റാലി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ് ഭരണത്തിൽ കേരളത്തിൽ വിവിധ മേഖലകളിൽ നടപ്പിലാക്കിയ മാതൃകാപരമായ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ സംഘടിപ്പിക്കുന്ന ബഹുജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

റാലിയിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്ന് ആയിരങ്ങൾ റാലിയിൽ അണിനിരക്കും. എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനവും 21 മുതൽ 27 വരെ നടക്കുന്ന “എന്‍റെ കേരളം” പ്രദർശന വിപണന മേളയും, പടന്നക്കാട് ബേക്കൽ ക്ലബ്ബ് ഹാളിൽ നടക്കുന്ന വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി നടത്തുന്ന അഭിമുഖ പരിപാടിയും വിജയിപ്പിക്കാൻ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സജീവമായ ഇടപെടൽ നടത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com