Sunday, March 15, 2026
Homeകേരളംകാസർഗോഡ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും, 5,50,000/- രൂപ പിഴയും

കാസർഗോഡ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും, 5,50,000/- രൂപ പിഴയും

കാസർഗോഡ്:  പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000/- രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവ് ശിക്ഷ അനുഭവിക്കണം. കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയുടെതാണ് വിധി.

2021 ജൂൺ മാസവും അതിനു മുമ്പും, മധൂർ ഗ്രാമത്തിലെ ഉളിയത്തടുക്ക സ്വദേശിനിയും മാനസിക ക്ഷമത കുറവുള്ള 14 വയസുകാരിയെയാണ് പ്രതിയും ചെങ്കള – പാണലം സ്വദേശിയുമായ ഉസ്മാൻ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ, ഭക്ഷണം വാങ്ങിച്ചു തരാം എന്ന് വിശ്വസിപ്പിച്ചാണ്  കുട്ടിയെ പ്രതി ഓടിക്കുന്ന ഓട്ടോറിക്ഷയിൽ കയറ്റിയത്.

ചെങ്കള ഗ്രാമത്തിൽ ചെർക്കള- ബേവിഞ്ച എന്ന സ്ഥലത്ത് ആൾപെരുമാറ്റം ഇല്ലാത്ത വനത്തിൽ വച്ചാണ് കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കാസർഗോഡ് വനിതാ പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ പ്രിയ എകെ ഹാജരായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com