Friday, August 14, 2026
Homeകേരളംകർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും.

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും.

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന്  വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല. കർക്കിടകം ഒന്നായ ജൂലൈ 16ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും.

പതിവ് അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി പത്തിന് നട അടയ്ക്കും. തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താവുന്നതാണ്. അതേസമയം,  ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മുതൽ 20 വരെ തീർത്ഥാടകർക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.തീർഥാടകർക്ക് പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ