Monday, June 8, 2026
Homeകേരളംകരമനയാറിൽ കുളിക്കുന്നിതിനിടെ നാലുപേർ മുങ്ങിമരിച്ചു

കരമനയാറിൽ കുളിക്കുന്നിതിനിടെ നാലുപേർ മുങ്ങിമരിച്ചു

തിരുവനന്തപുരം: ആര്യനാട്  കരമനയാറിൽ കുളിക്കുന്നിതിനിടെ  ഒരു കുടുംബത്തിലെ നാല് പേരാണ് മുങ്ങി മരിച്ചത്. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. അനിൽകുമാറിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കൾ. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്സംഭവം.

പുരയിടത്തിൽ വളം ഇട്ടതിന് ശേഷം ഇവർ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു അനിൽകുമാർ. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോ‍ർട്ടം ചെയ്ത ശേഷം പൊലീസ് ക്യാമ്പിലും ശേഷം കുളത്തൂർ തോപ്പിൽ ധർമ്മരാജൻ മന്ദിരത്തിലും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ആര്യനാട്ടേക്ക് വിലാപ യാത്രയായി കൊണ്ടുവന്ന ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com