Saturday, November 9, 2024
Homeകേരളംക​ണ്ണൂ​രി​ൽ കാ​ർ തെ​ങ്ങി​ലി​ടി​ച്ച് മ​റി​ഞ്ഞ് 10 പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ക​ണ്ണൂ​രി​ൽ കാ​ർ തെ​ങ്ങി​ലി​ടി​ച്ച് മ​റി​ഞ്ഞ് 10 പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഴ​യ​ങ്ങാടി: കെ​എ​സ്ടി​പി റോ​ഡി​ൽ ചെ​റു​കു​ന്ന് പു​ന്ന​ച്ചേ​രി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട ഇ​ന്നോ​വ തെ​ങ്ങി​ലി​ടി​ച്ച് വ​യ​ലി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ 10 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​ൽ 10 ബി​എ​ഫ് 8784 എ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ണ്ണ​പു​രം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

പ​രി​ക്കേ​റ്റ പ​യ്യ​ന്നൂ​ർ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ജ​ലീ​ൽ (16), മു​ഹ​മ്മ​ദ് (18), റി​സ്വാ​ൻ (17), ഹാ​ഫി​സ് (17), ഫ​ർ​സാ​ൻ (18) എ​ന്നി​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​യി​ലും ഫ​ർ​ഫി​ൻ ( 17), ഋ​ഷി​രാ​ജ് (18), ആ​സി​ഫ് (8), ത​സ്‌​ലിം (17) എ​ന്നി​വ​രെ ചെ​റു​കു​ന്ന് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ബാ​റ​ക്കി​നെ (18) ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments