Wednesday, April 15, 2026
Homeകേരളംകാലവർഷം: വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി

കാലവർഷം: വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി

വയനാട് : കാലവർഷം ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികൾ പ്രവർത്തിക്കുന്നതിനും അനുമതി നൽകി.

കനത്ത മഴയെ തുടർന്നാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മഴയുടെ അലർട്ടുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാൻ അനുമതി നൽകിയത്.

സംസ്ഥാനത്ത് മഴ ശമിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റൊരു ജില്ലയിലും അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല.

വെള്ളക്കെട്ട് മാറാത്തതിനാൽ ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും. കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ കാരമുട്ട് ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ, കാരമുട്ട് സെൻ്റ് ജോസഫ് എൽ. പി സ്കൂൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com