ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 ജീവനക്കാർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ പറഞ്ഞു.
വിനോദസഞ്ചാരികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല.തീ നിയന്ത്രണ വിധേയം എന്ന് പോലീസ് പറയുന്നു . പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




