Wednesday, March 19, 2025
Homeകേരളംഎറണാകുളത്ത് തെരുവുനായകളെ വളർത്തുന്ന വീടിനു പുറത്ത് നാട്ടുകാരുടെ പ്രതിഷേധം: നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ്...

എറണാകുളത്ത് തെരുവുനായകളെ വളർത്തുന്ന വീടിനു പുറത്ത് നാട്ടുകാരുടെ പ്രതിഷേധം: നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ലെന്ന് ജില്ലാ ഭരണകൂടം

തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്.

എറണാകുളം കുന്നത്തുനാട്ടിൽ തെരുവു നായകളെ  കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാർ ഇന്നും തടിച്ചു കൂടി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. അതേസമയം, ആരോടും പ്രതികരിക്കാതെ വീടിനു പുറത്ത് നിൽക്കുകയാണ് വീട് വാടകക്ക് എടുത്ത കോന്നി സ്വദേശിനി.

എന്നാൽ ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ലെന്നാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments