Saturday, March 14, 2026
Homeകേരളംഏറെ പുതുമകളുമായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പും: മന്ത്രി കെ ബി ​ഗണേഷ്...

ഏറെ പുതുമകളുമായി കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പും: മന്ത്രി കെ ബി ​ഗണേഷ് കുമാർ പുറത്തിറക്കി

തിരുവനന്തപുരം; കെഎസ്ആർടിസിലെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി പരിഷ്കരിച്ച ഓൺലൈൻ വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷന്റേയും പരിഷ്കരിച്ച പതിപ്പ് ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ച് പുറത്തിറക്കിയത്.

യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ വേ​ഗത്തിൽ കണ്ടെത്താനും, സ്റ്റേഷനുകളിലേക്കുള്ള ബസുകൾ വേ​ഗത്തിൽ തിരയാനും പുതിയ വെബ്സൈറ്റിലും, ആപ്പു വഴിയും കഴിയും. യാത്രക്കാർക്ക് വേ​ഗത്തിൽ മനസിലാകുന്ന തരത്തിലുള്ള ഹോം പേജും ശ്രദ്ധേയമാണ്. ഫോൺ പേയും, ബിൾഡസ് വഴിയും പണമിടപാട് നടക്കുന്നതിനാൽ വളരെ വേ​ഗത്തിൽ തന്നെ ടിക്കറ്റ് ലഭ്യമാക്കുകയും, ക്യാൻസലേഷൻ നടപടികൾ കുറയുകയും കാരണമാകും.

കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്ന മാൻഡിസ് ടെക്നോളജിയാണ് കെഎസ്ആർടിസിക്ക് വേണ്ടി പുതുക്കിയ വെബ്സൈറ്റും, മൊബൈൽ ആപ്പും തയ്യാറാക്കിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com