Wednesday, May 20, 2026
Homeകേരളംഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ പെട്ടു ചികിത്സയിലിരിക്കെ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ പെട്ടു ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം:തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ  എൻ ഷാനിദ(37) ആണ് മരിച്ചത്. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ പാറ്റൂരിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള വീഴുകയായിരുന്നു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു കയറി. തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ സൗദി അറേബ്യയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com