Thursday, March 12, 2026
Homeകേരളംദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. 1949ല്‍ കോട്ടയത്തെ കല്ലറയിലാണ് ജനനം.

ദളിത്പക്ഷത്തുനിന്നുള്ള ശക്തമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടിയ ചിന്തകനാണ് കെ കെ കൊച്ച്. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥ ഏറെ നിരൂപകപ്രശംസ നേടി. ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്‌കാരവും ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവാണ് പ്രധാന കൃതികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com