തൃശൂർ : പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനമായ ജൂൺ 17 ന് ചൊവ്വാഴ്ച വൈകു. 3 മണിക്ക് കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വെച്ച് ചങ്ങമ്പുഴ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തപ്പെടുന്നു. ചങ്ങമ്പുഴ അനുസ്മരണ സമിതി, സദ്ഭാവന ബുക്സ്, പഞ്ചാക്ഷരം ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പരിപാടി സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സദ്ഭാവന ബുക്സ് എഡിറ്റർ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിക്കും.
സാഹിത്യകാരന്മാരായ ഡോ. എസ്കെ വസന്തൻ മുഖ്യപ്രഭാഷണവും ഡോ. ഹരികുമാർ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണവും നടത്തും. എഴുത്തുകാരായ ഡോ. പിവി കൃഷ്ണൻ നായരും എംഎസ് ബാലകൃഷ്ണനും ചങ്ങമ്പുഴയുടെ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തും. പഞ്ചാക്ഷരം ബുക്സ് എഡിറ്റർ ഇആർ ഉണ്ണി, കലാ- സാഹിത്യ പ്രവർത്തകരായ പ്രഫുല്ലചന്ദ്രൻ ചങ്ങമ്പുഴ, ഗിന്നസ് സത്താർ ആദൂർ, എംഎ ഷഹനാസ്, ട്രീസ അനിൽ, രമ്യ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ദീപ ബിബീഷ് നായർ, പ്രമോദിനി ദാസ്, എസ്. പത്മജ, പ്രഭ ദാമോദരൻ, ഉഷ കുമ്പിടി, ശ്രീശുഭ, ജയശ്രീ രാജീവ്, ശ്രീകോവിൽ കടത്തനാട്, ലത ജനാർദ്ദനൻ, നിർമ്മല അമ്പാട്ട്, സുജാത സത്യനാഥ് (കവിതാ പുരസ്കാരം), ശാന്തു പള്ളിക്കൊയിലോത്ത്, ഡോ. പത്മിനി ഗോപിനാഥ്, കെ.എസ്. ഹരിഹരൻ (നോവൽ പുരസ്കാരം), അഡ്വ. അനിൽ കാട്ടാക്കട, മനോന്മയി മഠത്തിൽ, സാലിഹ് തെഞ്ചേരി, സുജാത ശ്രീപദം (കഥാപുരസ്കാരം), കാവല്ലൂർ മുരളീധരൻ ( സാഹിതി പുരസ്കാരം), ഗീത മേലേഴത്ത് (പ്രതിഭ പുരസ്കാരം) എന്നിവർക്ക് ചങ്ങമ്പുഴ സ്മാരക പുരസ്കാരങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ സമർപ്പിക്കും.
ചങ്ങമ്പുഴയുടെ കവിതകളുടെ ആലാപനവും ഗീത മേലേഴത്ത് അവതരിപ്പിക്കുന്ന ചങ്ങമ്പുഴക്കവിത ‘വാഴക്കുല’യുടെ നൃത്താവിഷ്ക്കാരവും ഉണ്ടാവും.
സുനിൽ മടപ്പള്ളി, ഫോൺ : 9349 10 2020. ചങ്ങമ്പുഴ അനുസ്മരണ സമിതി, സദ്ഭാവന ബുക്സ്, കോഴിക്കോട് & പഞ്ചാക്ഷരം ബുക്സ്, തിരൂർ.



