Sunday, March 15, 2026
Homeകേരളംബോണസ് ലഭിച്ചില്ല: കല്ലേലി ഹാരിസന്‍ കമ്പനി ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ ധര്‍ണ്ണ

ബോണസ് ലഭിച്ചില്ല: കല്ലേലി ഹാരിസന്‍ കമ്പനി ഓഫീസ് പടിക്കല്‍ തൊഴിലാളികളുടെ ധര്‍ണ്ണ

ഓണത്തിന് ലഭിക്കേണ്ട ബോണസ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ഹാരിസന്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കോന്നി അരുവാപ്പുലം കല്ലേലിയില്‍ ഉള്ള തോട്ടത്തിലെ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി .

എല്ലാ യൂണിയന്‍ തൊഴിലാളികളും ധര്‍ണ്ണയില്‍ പങ്കെടുത്തു . 242 തൊഴിലാളികള്‍ ആണ് കല്ലേലി തോട്ടത്തില്‍ മാത്രം ജോലി നോക്കുന്നത് . ഇതുവരെയും ഓണം ബോണസ് സംബന്ധിച്ച് കമ്പനിയില്‍ നിന്നും നടപടി ആയിട്ടില്ല .ഇതില്‍ പ്രതിക്ഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത് .

വാര്‍ഡ്‌ മെമ്പര്‍ സിന്ധു യോഗത്തില്‍ അധ്യക്ഷത വഹിച്ചു . ഫെഡറെഷന്‍ സംസ്ഥാന കമ്മറ്റി അംഗം എന്‍ എം മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു . സി ഐ റ്റി യു കല്ലേലി തോട്ടം കണ്‍വീനര്‍ അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു . വിവിധ യൂണിയനുകളില്‍ നിന്നുള്ള ശിവദാസ് ,ജയ കുമാര്‍ ,പളനി സ്വാമി , അജിത്ത് ,ലത , റോയ് , മുരുകേശന്‍ ,മണികണ്ഠൻ എന്നിവര്‍ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com