Wednesday, January 14, 2026
Homeകേരളംബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം...

ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ എത്രയും വേഗം കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ്‌ കോടതിയോട്‌ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്.

.ജെ.പിയിൽ ചേരാൻ ജയരാജൻ നേതാക്കളുമായി ചർച്ച നടത്തിയെന്നും പിന്നീട് പിൻമാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍റെ പ്രസ്താവന. ഇത്‌ തനിക്ക്‌ മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച് ജയരാജൻ ജൂൺ 15ന്‌ കണ്ണൂർ കോടതിയിൽ ഹർജി നൽകി. ജൂലൈ 25 ന്‌ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ കേസ്‌ ഡിസംബറിലേക്ക്‌ മാറ്റി. ഈ നടപടിയും കേസ് നടത്തിപ്പിലെ കാല താമസവും തനിക്ക് പരിഹരിക്കാനാവാത്ത നഷ്ടവുമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ ഹർജി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com