Sunday, December 8, 2024
Homeകേരളംഭരണഭാഷ വാരോഘോഷം: 'മലയാളത്തിന്റെ പ്രാധാന്യം സെമിനാര്‍'സംഘടിപ്പിച്ചു

ഭരണഭാഷ വാരോഘോഷം: ‘മലയാളത്തിന്റെ പ്രാധാന്യം സെമിനാര്‍’സംഘടിപ്പിച്ചു

പത്തനംതിട്ട : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രാധാന്യം സെമിനാര്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സെന്റ് തോമസ് കോളജും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ എസ് പ്രേംക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ വികാസം പ്രാപിക്കുന്നതില്‍ ആധുനിക സങ്കേതങ്ങള്‍ പിന്തുണയേകുന്നു. ലോകത്തിന് മുന്നില്‍ മലയാളി എന്ന് അടയാളപ്പെടുത്തുകയാണ് പ്രധാനം. മലയാളി എന്ന് തിരിച്ചറിയുന്നതില്‍ അഭിമാനിക്കുന്ന തലമുറ വളര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.

ലോക ക്ലാസിക്കല്‍ ഭാഷയായ മലയാളത്തിന്റെ സൗന്ദര്യം തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബി ടി അനില്‍കുമാര്‍ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടികാട്ടി. സ്നേഹത്തെയും മാനവികയേയും ഉണര്‍ത്താന്‍ മലയാളത്തിനാകട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ അലക്സ്, മലയാള വിഭാഗം മേധാവി ഡോ. ജയ്സണ്‍ ജോസ്, ഐ.ക്യു.എ.സി കോ ഓഡിനേറ്റര്‍ ഷൈനു കോശി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments