Wednesday, April 15, 2026
Homeകേരളംഅക്ഷരഗുരു കവിയൂർ അനുസ്മരണം നടത്തി

അക്ഷരഗുരു കവിയൂർ അനുസ്മരണം നടത്തി

നിർമ്മല അമ്പാട്ട്

കണ്ണൂർ : കലാ- സാഹിത്യ- സാമൂഹിക രംഗത്തെ കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി നിറസാനിധ്യമായിരുന്ന അക്ഷരഗുരു കവിയൂർ രാഘവൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണം സംഗീത കലാക്ഷേത്രം ഹാളിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഉത്തര കേരള കവിത സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൻ നടന്ന ചടങ്ങിൽ മലബാർ റൈറ്റേഴ്സ് ഫോറം കൺവീനർ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

അക്ഷരഗുരു കാവ്യപ്രതിഭ പുരസ്കാരം ശ്രീജ സുനിലിന് ഡെപ്യൂട്ടി മേയർ സമ്മാനിച്ചു. കണ്ണൂരിലെ മുതിർന്ന കലാ- സാഹിത്യ പ്രതിഭകളായ ടികെഡി മുഴപ്പിലങ്ങാട്, ഡോ. എൻകെ ശശീന്ദ്രൻ, കണ്ണൂർ സരസ്വതി, കലാമണ്ഡലം വനജ, പ്രമീളശ്രീ, സുമ പള്ളിപ്രം എന്നിവരെ ആദരിച്ചു. ആർട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂർ, ശ്രീധരൻ കീഴറ, കവിത കലാഗൃഹം, സംഗീത എവി, രാമദാസ് കതിരൂർ, ചന്ദ്രൻ മന്ന, കെ. ഉമാവതി കാഞ്ഞിരോട്, രാജൻ ബക്കളം, രമ ബാലൻ, ഗംഗാധരൻ എടചൊവ്വ, പിവി പ്രേമവല്ലി എന്നിവർ പ്രസംഗിച്ചു.

അക്ഷരഗുരുവിനുള്ള കാവ്യാർച്ചനയിൽ ബീന ചേലേരി, വാസന്തി രാമചന്രൻ, വിലു ജനാർദ്ദനൻ, സുജാത സത്യനാഥ്, സൗമി മട്ടന്നൂർ ചന്ദ്രിക മൊറാഴ എന്നിവർ അദ്ദേഹത്തിൻ്റെ കവിതകൾ ആലപിച്ചു.

വാർത്ത: നിർമ്മല അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com