Saturday, October 5, 2024
Homeകേരളംആലപ്പുഴയിൽ ഉറങ്ങുകയായിരുന്ന മകനെയും, ഭാര്യയെയും പെട്രോളൊഴിച്ച് തീവെച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

ആലപ്പുഴയിൽ ഉറങ്ങുകയായിരുന്ന മകനെയും, ഭാര്യയെയും പെട്രോളൊഴിച്ച് തീവെച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

ആലപ്പുഴ :- വീട്ടിൽ ഉറങ്ങുകയായിരുന്ന മകനെയും കിടപ്പുരോഗിയായ ഭാര്യയേയും പെട്രോളൊഴിച്ച് തീവെച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ശ്രീകണ്ഠന്‍ നായര്‍ (77) ആണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം.

ഭാര്യയും മക്കളുമായി പതിവായി വഴക്കിട്ടിരുന്ന ശ്രീകണ്ഠന്‍ നായരോട് ഇനി വീട്ടില്‍ താമസിക്കരുതെന്ന് ബന്ധുക്കളും മക്കളും നിര്‍ദേശിച്ചിരുന്നു. വീട്ടില്‍ക്കഴിയാന്‍ വെള്ളിയാഴ്ച വരെയാണ് സമയം അനുവദിച്ചത്. ഈ ദിവസമാണ് തീവെച്ചശേഷം ശ്രീകണ്ഠന്‍നായര്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമന(74), ഇളയ മകന്‍ ഉണ്ണി(42) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടല്‍ ജീവനക്കാരനായ ശ്രീകണ്ഠന്‍ നായര്‍ കുറെയായി ജോലിക്കു പോയിരുന്നില്ല. മൂന്നുമാസമായി ഓമന കാലില്‍ മുറിവേറ്റ് അണുബാധയായി കിടപ്പിലാണ്. പുലര്‍ച്ചെ ശ്രീകണ്ഠന്‍ നായര്‍ മകൻ ഉണ്ണി ഉറങ്ങുന്ന മുറിയുടെ ജനാല തകര്‍ത്ത് അകത്തേക്കു പെട്രോളൊഴിച്ച് തീവെച്ച, തുടര്‍ന്ന് അടുക്കള ഭാഗത്തോടു ചേര്‍ന്ന ഭാര്യയുടെ മുറിയിലെത്തി ഓമന കിടന്ന കട്ടിലിലും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഉണ്ണി, അച്ഛനെ മുറിയില്‍ പൂട്ടിയശേഷം അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചു. പൂട്ടിയിട്ട മുറിയുടെ സീലിംഗ് ഫാനിലാണ് ശ്രീകണ്ഠൻ ആത്മഹത്യ ചെയ്തത്.

അടുത്ത് തന്നെ താമസിക്കുന്ന മൂത്തമകൻ കണ്ണനും നാട്ടുകാരും ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി തീ കെടുത്താന്‍ ശ്രമിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മകൻ ഉണ്ണിക്ക് പൊള്ളലേറ്റത്. അഗ്‌നിരക്ഷാ സേനയെത്തിയാണ് പൂര്‍ണമായും തീയണച്ചത്. ഉണ്ണിയെയും ഓമനയെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments