Sunday, February 9, 2025
Homeകേരളം55-ാമത് ഐഎഫ്എഫ്ഐ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

55-ാമത് ഐഎഫ്എഫ്ഐ യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (IFFI) -ത്തിന്റെ രജിസ്ട്രേഷനായി, https://my.iffigoa.org/ എന്നതിൽ ലോഗിൻ ചെയ്യുക. IFFI-യുടെ 55-ാം പതിപ്പിലേക്കുള്ള പ്രതിനിധി രജിസ്ട്രേഷൻ മേള അവസാനിക്കുന്നത് വരെ തുടരും. പ്രതിനിധികളുടെ വിഭാഗങ്ങൾ ഇപ്രകാരമാണ്:

ചലച്ചിത്ര പ്രൊഫഷണലുകൾ
രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ)
ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ, അധിക ടിക്കറ്റ്, പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം

ചലച്ചിത്ര ആസ്വാദകർ :
രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ)
പ്രയോജനങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷനും പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനവും

പ്രതിനിധി – വിദ്യാർത്ഥി
രജിസ്ട്രേഷൻ ഫീസ്: ₹0
ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ,പ്രതിദിനം 4 ടിക്കറ്റുകൾ എന്ന് ക്രമത്തിൽ പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം .
വിദ്യാർത്ഥികൾക്ക് പ്രതിദിനം 4 ടിക്കറ്റുകളുടെ പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് വഴി , അവർക്ക് സിനിമകൾ,അനുബന്ധ പരിപാടികൾ എന്നിവയിലെ വിശാലമായ ആസ്വാദന സാധ്യത പ്രയോജനപ്പെടുത്താനാകും .

സിനിമാ പ്രൊഫഷണലുകൾക്ക് പ്രതിദിനം ഒരു അധിക ടിക്കറ്റാണ് ലഭിക്കുക.
പ്രതിനിധികൾക്ക് ഓൺലൈൻ അക്രഡിറ്റേഷൻ ലഭിക്കുന്നു. ഇത് ചലച്ചിത്രമേളയുടെ എല്ലാ പരിപാടികളിലേക്കും വേദികളിലേക്കും കാര്യക്ഷമമായ പ്രവേശനം ഉറപ്പാക്കുന്നു. പ്രതിനിധികൾക്ക്, വ്യക്തിഗത ഡാഷ്‌ബോർഡ് ലഭിക്കുന്നതിന് അവരുടെ My-IFFI അക്കൗണ്ട്, https://my.iffigoa.org/ എന്നതിൽ സൃഷ്‌ടിക്കുക. അതിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മേളയുടെ സമയക്രമം പരിശോധിക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് registration@iffigoa.org-മായി ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments