Tuesday, June 9, 2026
Homeകേരളംമത്സ്യത്തൊഴിലാളി ഇൻഷുറൻസ്: മെയ് 15 വരെ അപേക്ഷിക്കാം

മത്സ്യത്തൊഴിലാളി ഇൻഷുറൻസ്: മെയ് 15 വരെ അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് നൽകുന്ന ഇൻഷുറൻസ് മേയ് 15 വരെ അപേക്ഷിക്കാം. അപകടമരണം സംഭവിക്കുകയോ പൂർണമായി അംഗവൈകല്യം വരികയോ ചെയ്താൽ 10 ലക്ഷം രൂപ ലഭിക്കും. ചികിത്സ ചെലവിനായി ഒരു ലക്ഷം രൂപ വരെയും ഭാഗിക അംഗവൈകല്യത്തിന് തുകകണക്കിൽ തുകയും ലഭിക്കും.

മരണപ്പെട്ട തൊഴിലാളികളുടെ 25 വയസ്സിൽ താഴെയുള്ള മക്കളുടെ പഠനത്തിനായി ഒരു ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. മത്സ്യഫെഡ് അഫിലിയേറ്റഡ് സംഘങ്ങളിൽ അംഗമായവർക്കും സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങൾക്കും 478 രൂപ പ്രീമിയം അടച്ച് മെയ് 15-നകം പദ്ധതിയിൽ ചേരാം. സംഘങ്ങളിൽ അംഗങ്ങളല്ലാത്തവർക്കും താൽക്കാലിക അംഗത്വമെടുത്ത് പദ്ധതിയുടെ ഭാഗമാകാം.

എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും തങ്ങളുടെ വള്ളത്തിലെയും ബോട്ടിലെയും മുഴുവൻ തൊഴിലാളികളെയും, എല്ലാ സ്വയംസഹായ ഗ്രൂപ്പുകളും അവരുടെ മുഴുവൻ അംഗങ്ങളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ജില്ലാ ഓഫീസ് – 9526 041 317, ക്ലസ്റ്റർ ഓഫീസുകൾ: വാടി- 9526 042 211 , നീണ്ടകര – 9526 041 325, ചെറിയഴീക്കൽ, അഴീക്കൽ – 9526 041 320-295.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com