Sunday, December 14, 2025
Homeകേരളംസംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ് എൻ ഡി പി

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ് എൻ ഡി പി

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ് എൻ ഡി പി. ആഗോള തലത്തില്‍ അയ്യപ്പ സംഗമം നടത്തുന്നത് നല്ലതാണെന്നും ഉപാധികളൊന്നും ഇല്ലാതെയാണ് എസ് എൻ ഡി പിയുടെ പിന്തുണയെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെ ശ്രമം നടത്തുന്നതിനിടയിലാണ് സംഗമത്തിന് എസ് എൻ ഡി പി നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നത്. ദേവസ്വത്തിന്റെയും ക്ഷേത്രങ്ങളുടെയും വളര്‍ച്ചയ്ക്ക് ആവശ്യമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനോടൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എറണാകുളം നോര്‍ത്ത് പറവൂരിലെ എസ് എൻ ഡി പി കരിമ്പാടം ശാഖാ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു വെള്ളാപ്പള്ളി. അയ്യപ്പ കീര്‍ത്തനങ്ങളും ചിത്രങ്ങളും മാലകളും മറ്റും വിറ്റ് ഉപജീവനം നടത്തുന്ന നിരവധി സാധാരണക്കാര്‍ക്കും അയ്യപ്പ സംഗമം സഹായമാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും കേരള മുഖ്യമന്ത്രിയും സ്റ്റാലിനും ഉദയനിധി സ്റ്റാലിനും മാപ്പു പറയണമെന്ന ബി ജെ പിയുടെ ആവശ്യം രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com