വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്.
പാങ്ങോട് പൊലീസ് ഉടൻ അഫാനായി കസ്റ്റഡി അപേക്ഷ നൽകും..കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും. മൂന്ന് ദിവത്തെ കസ്റ്റഡി അപേക്ഷയാണ് പാങ്ങോട് പ1ലീസ് നൽകുക.
അതേസമയം പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പൊലീസ് അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ സഹോദരൻ ലത്തീഫിനേയും സജിതാ ബീഗത്തെയും കൊലപ്പെടുത്തിയ കേസിൽ ആണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണ ചുമതല കിളിമാനൂർ സി ഐ ക്കാണ്.