Monday, February 16, 2026
Homeകേരളംലഹരി കടത്താന്‍ വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത് 6 ബൈക്ക്

ലഹരി കടത്താന്‍ വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത് 6 ബൈക്ക്

ലഹരി കടത്താന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത് 6 ബൈക്ക്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ബൈക്ക് മോഷ്ടിച്ചത് എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് തന്നെ ഞെട്ടി .

വിദ്യാര്‍ത്ഥികള്‍ എത്ര മാത്രം ലഹരി മാഫിയയുടെ പിടിയിലായി എന്ന് ഉള്ളതിന് തെളിവ് ആണ് ഇത് . കോഴിക്കോട് വടകരയിൽ ആണ് മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിലായത് . വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്.

ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിച്ചത് എന്നാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍ . രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ബൈക്കുകള്‍ ഉപയോഗിച്ച് ലഹരി കടത്തി . ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തി.

ലഹരി കടത്തുന്നതിന് കുട്ടികളെ ഉപയോഗിക്കുമ്പോള്‍ ലഹരി മാഫിയ കേരളത്തില്‍ എത്ര മാത്രം പിടി മുറുക്കി എന്ന് കണ്ടറിയുക . ലഹരി മാഫിയയ്ക്ക് എതിരെ തിരിയുന്നവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ അടക്കമുള്ളവയില്‍ ആദ്യം അധിക്ഷേപം ചൊരിയുകയും തക്കം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യും . കുട്ടികളടങ്ങിയ യുവ തലമുറകളെ ലഹരിയ്ക്ക് അടിമകളാക്കി മാറ്റുന്ന വലിയൊരു സംഘം തന്നെ കേരളത്തില്‍ ഉണ്ട് എന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com