Saturday, March 7, 2026
Homeകേരളംതിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാ​ഗം ആരംഭിക്കും: ആരോഗ്യ മന്ത്രി വീണാ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാ​ഗം ആരംഭിക്കും: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാ​ഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതിനുള്ള തസ്തിക സൃഷ്ടിക്കാന്‍ ‌ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏഴാമത്തെ ഡിപ്പാര്‍ട്ടുമെന്റ് ആണിത്.

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെതും കേരളത്തിലെ
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തേയും പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാ​ഗമാണ് തിരുവന്തപുരത്ത് ആരംഭിക്കുന്നത്. കുഞ്ഞുങ്ങളിലെ ഉദര സംബന്ധമായ രോഗങ്ങള്‍, കരള്‍, പിത്താശയം പാന്‍ക്രിയാസ് സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയാണ് ഈ വിഭാ​ഗം ചികിത്സിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആകെ 55 ഡിപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. അതില്‍ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ രൂപീകരിച്ച വിഭാ​ഗങ്ങളുടെ കണക്കുകളും കുറിപ്പിൽ മന്ത്രി പങ്കുവെച്ചു. എല്‍ഡിഎഫ് സ‌ർക്കാർ 12 വിഭാ​ഗങ്ങളും യുഡിഎഫ് സർക്കാർ ആകെ 2 വിഭാ​ഗങ്ങളാണ് തുടങ്ങിയത്. 2016-2021 കാലയളവിൽ റീപ്രൊഡക്ടീവ് മെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാ​ഗങ്ങൾക്ക് തുടക്കമായി.

ജനറ്റിക്‌സ്, ക്രിട്ടിക്കല്‍ കെയര്‍, ജീറിയാട്രിക്‌സ്, റുമറ്റോളജി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഫീറ്റല്‍ മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി എന്നി വിഭാ​ഗങ്ങളും 2021-25 വ‌ർഷങ്ങളിൽ ആരംഭിച്ചുവെന്നും മന്ത്രി കുറിപ്പിൽ കൂട്ടിചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com