Saturday, December 7, 2024
Homeകേരളംഏഷ്യാനെറ്റ്‌ സീസൺ 6 ബിഗ് ബോസ് കിരീടം എറണാകുളം സ്വദേശി സെൽബ്രിത് ഫിറ്റ്നസ് ട്രെയ്‌നറായ ജിന്റോയ്ക്ക്...

ഏഷ്യാനെറ്റ്‌ സീസൺ 6 ബിഗ് ബോസ് കിരീടം എറണാകുളം സ്വദേശി സെൽബ്രിത് ഫിറ്റ്നസ് ട്രെയ്‌നറായ ജിന്റോയ്ക്ക് ലഭിച്ചു

ഏഷ്യാനെറ്റ്‌ സീസൺ 6 ബിഗ് ബോസ് കിരീടം എറണാകുളം സ്വദേശി സെൽബ്രിത് ഫിറ്റ്നസ് ട്രെയ്‌നറായ ജിന്റോയ്ക്ക് ലഭിച്ചു. 50 ലക്ഷം രൂപ സമ്മാനത്തുകയും ട്രോഫിയും ജിന്റോയ്ക്ക്സീ ലഭിച്ചത്. അർജുൻ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജാസ്മിൻ, അഭിഷേക്, റിഷി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി. സ്പോൺസർമാർ സമ്മാനത്തുക ജിൻ്റോയ്ക്ക് കൈമാറിയപ്പോൾ മോഹൻലാൽ ബിഗ് ബോസ് ട്രോഫി സമ്മാനിച്ചു.

ഷോയുടെ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു. പതിവുപോലെ, ഫൈനലിനായി മത്സരാർത്ഥികളുടെ എണ്ണം അഞ്ചായി ചുരുക്കിയിരുന്നു. ഒരു ഉജ്ജ്വലമായ ഗ്രാൻഡ് ഫിനാലെയ്ക്ക് പ്ലാറ്റ്ഫോം സാക്ഷ്യം വഹിച്ചു. വിധു പ്രതാപ്, സിത്താര, ശക്തിശ്രീ ഗോപാലൻ തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാരും അഭിനേതാക്കളായ ശ്രുതി ലക്ഷ്മി, നീത പിള്ള, ജാഫർ സാദിഖ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്നർ ജിൻ്റോയ്ക്ക് 39.2 ശതമാനം വോട്ട് ലഭിച്ചതായി മോഹൻലാൽ വെളിപ്പെടുത്തി. അതേസമയം, ഫസ്റ്റ് റണ്ണറപ്പായി മാറിയ അർജുൻ 29.2 ശതമാനം വോട്ട് നേടി.ബിഗ് ബോസ് മലയാളം ഷോയുടെ അഞ്ചാം പതിപ്പിൽ സംവിധായകൻ അഖിൽ മാരാർ വിജയിയായിരുന്നു. റെനീഷ റഹിമാൻ ഫസ്റ്റ് റണ്ണറപ്പും ജുനൈസ് സെക്കൻഡ് റണ്ണറപ്പും ആയപ്പോൾ ശോഭയും ഷിജുവും നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments