Friday, November 8, 2024
Homeകേരളം​ഇന്ന് വിവാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​യുവാ​വി​നെ കാ​ണാ​താ​യി​ട്ട് മൂ​ന്നു ദി​വ​സം

​ഇന്ന് വിവാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​യുവാ​വി​നെ കാ​ണാ​താ​യി​ട്ട് മൂ​ന്നു ദി​വ​സം

മ​ല​പ്പു​റം: പ​ള്ളി​പ്പു​റ​ത്തു​നി​ന്ന് ക​ണാ​താ​യ യു​വാ​വി​നെ​ക്കു​റി​ച്ച് മൂ​ന്നു ദി​വ​സ​മാ​യി​ട്ടും വി​വ​ര​മൊ​ന്നു​മി​ല്ല. പ​ള്ളി​പ്പു​റം കു​രു​ന്ത​ല വീ​ട്ടി​ൽ വിഷ്ണു​ജി​ത്ത് (30) നെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ നാ​ലിനാ​ണ് യു​വാ​വ് പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ​ത്. വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി പ​ണം സം​ഘ​ടി​പ്പി​ക്കാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ പോ​യ​ത്.തു​ട​ർ​ന്ന് യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല. കാ​ണാ​താ​കു​ന്ന സ​മ​യം യു​വാ​വാ​വി​ന്‍റെ​ പ​ക്ക​ൽ ഒ​രു ല​ക്ഷം രൂ​പ ഉ​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഇ​ന്ന് ആ​ണ് ഇ​യാ​ളു​ടെ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments