കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ മുഖ്യ പോസ്റ്റ് ഓഫിസിൽ നിന്നു പോസ്റ്റ് മാസ്റ്റർ ആയാണ് വിരമിച്ചത്. കോട്ടയ്ക്കൽ സ്വദേശിയായ ശൈലജ (60) പൊന്നാനി, എടരിക്കോട്, ഒതുക്കുങ്ങൽ, വേങ്ങര, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്കൂൾ പഠനകാലത്ത് കലാരംഗത്ത് സജീവമായിരുന്ന ശൈലജ ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിൽ 3 വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞവർഷം സംഗീത ആൽബവും പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ എ.യു.മേനോന്റെ മകളാണ്. ഭർത്താവ്: സോമസുന്ദരൻ (റിട്ട. പോസ്റ്റ്മാസ്റ്റർ). മകൻ: അജിത്.