കണ്ണൂര്‍: ഇരിക്കൂര്‍ പട്ടീല്‍ കെടി ഹൗസില്‍ കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെയും സി മുജീറയുടെയും മകന്‍ മുഹമ്മദ് സയാനാണ് (8) മരിച്ചത്. പട്ടുവം വാണീവിലാസം എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്‌കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് കുടുംബസമേതം റിയാദില്‍ പോയത്. താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായടാങ്കില്‍ കുട്ടി അബദ്ധത്തില്‍ വീണതാണെന്നാണ് കരുതുന്നത്.
സിവില്‍ ഡിഫന്‍സ് യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്‌കൂള്‍ തുറക്കുന്നതിനാല്‍ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കും. സഹോദരങ്ങള്‍: സൈനുദ്ദീന്‍, സൈദ്.