കോട്ടയ്ക്കൽ:സംസ്ഥാനത്ത് കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തുകയും കൂടുതൽ പേരെ വിജയിപ്പിക്കുകയും ചെയ്ത സർക്കാർ വിദ്യാലയമെന്ന ബഹുമതി ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിനു സ്വന്തം. 713 കുട്ടികൾ പരീക്ഷയെഴുതിയതിൽ 668 കുട്ടികൾ ജയിച്ചു. 51 കുട്ടികൾക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസിലാണ് കൂടുതൽ പേർക്കു എ പ്ലസ് ലഭിച്ചത് – 28. കൊമേഴ്സിൽ 11പേർക്കും ഹ്യുമാനിറ്റീസിൽ 12 വിദ്യാർഥികൾക്കും കിട്ടി. മുൻ വർഷങ്ങളിലും സർക്കാർ വിദ്യാലയങ്ങളിൽ മികച്ച പ്രകടനമാണ് രാജാസ് സ്കൂൾ നടത്തിയത്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നു സ്കൂളിൽ വിജയാഹ്ലാദം നടത്തി.